കുമ്പളങ്ങി: ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുമ്പളങ്ങി പഞ്ചായത്ത് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.എം. മാത്യു ഉദ്ഘാടനം ചെയ്തു. ജെയ്‌സൺ ടി. ജോസ് അദ്ധ്യക്ഷനായി. മുൻകാല തൊഴിലാളികളെ സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.എ. പീറ്ററും എഴുത്തുകാരൻ സി.ഡി. ഡിബിനെ ചുമട്ട് തൊഴിലാളി യൂണിയൻ പള്ളുരുത്തി ഏരിയ പ്രസിഡന്റ് പി.ആർ. വിജയനും ആദരിച്ചു. കൊച്ചി ദേവസ്വം ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. സുരേഷ് ബാബുവിന് സ്വീകരണം നൽകി. ഏരിയ സെക്രട്ടറി എം.ജെ. സജി, എൻ.ടി. സുനിൽ, എൻ.എസ്. സുനീഷ്, ബിന്ദു ജോണി, സി.എ. ദിനേശൻ, എം.ടി. സുഭാഷ്, സി.കെ. അനിൽ, എം.ജെ. ഗിരീഷ്, സി.പി. മാർട്ടിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജെയ്‌സൺ ടി. ജോസ് (പ്രസിഡന്റ്), സി.വി. വിഭു (സെക്രട്ടറി), കെ.എസ്. അനിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.