വൈപ്പിൻ: ഞാറക്കൽ ആശുപത്രി കെട്ടിടനിർമ്മാണവും വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്ന് ബ്ലോക്ക് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. ചുറ്റുമതിൽ നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം വിജിലൻസ് അന്വേഷിച്ചുവരികയാണെന്നിരിക്കെ ഈ വിഷയം അവസാനിച്ചുവെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണ്.

ഞാറക്കൽ ആശുപത്രി കെട്ടിടത്തിന് നമ്പറിടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യവ്യക്തിയുമായി ബ്ലോക്ക് പഞ്ചായത്തിനോ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിയുമായോ യായൊരുവിധ കരാറുമില്ല എന്നിരിക്കെ സ്വകാര്യവ്യക്തിക്ക് 2,39,414 നൽകണമെന്ന് പറയുന്നത് വ്യക്തിതാത്പര്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സമ്മർദ്ദത്തിലാക്കുന്നത് ശരിയല്ലെന്നും

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഗസ്റ്റിൻ മണ്ടോത്ത്, പി.എൻ. തങ്കരാജ്, ഷിൽഡ റിബേരോ, ട്രീസ ക്ലീറ്റസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.