കൊച്ചി: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രൊഫ. എം.കെ. സാനു അനുസ്മരണം സംഘടിപ്പിച്ചു. പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ സാനുമാഷിന്റെ നിർദ്ദേശങ്ങൾ വഴികാട്ടിയായിട്ടുണ്ടെന്ന് മുൻ മാനേജർ ഇ.എൻ. മണിയപ്പൻ മാനേജർ എ.ഡി ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു. എ.ഡി ഉണ്ണികൃഷ്ണൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഇ.എൻ. മണിയപ്പൻ അനുസ്മരണ പ്രഭാഷണം നടത്തി. ബിനുരാജ് കലാപീഠം ഓർമ്മകൾ പങ്കുവച്ചു. ബി.എഡ് വിദ്യാർത്ഥിനി കെ. ഹരിത സാനുമാഷിന്റെ ജീവിതരേഖ അവതരിപ്പിച്ചു. സ്വാമി ശാശ്വതികാനന്ദ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ.എസ്. ഉല്ലാസ് സ്വാഗതവും അക്കാഡമിക് കോ ഓർഡിനേറ്റർ സുരേഷ് എം. വേലായുധൻ നന്ദിയും പറഞ്ഞു.