പെരുമ്പാവൂർ: ആശാൻ സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ശില്പശാലയും കഥ, കവിത മത്സരവും അക്ഷശ്ളോകസദസും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. ഡോ. എം.വി. നടേശനും ജിഷ കെ. റാമും ക്ലാസെടുത്തു. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ, രവിത ഹരിദാസ്, അൽകേജിൻ ജിജിൻ, ജോൺസൺ ഇരിങ്ങോൾ, സുരേഷ് കീഴില്ലം, മുഹമ്മദ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. കഥാ മത്സരത്തിൽ ബെന്നി ജെ കലണ്ടർ ഒന്നാംസ്ഥാനവും ശിവൻ മേതല രണ്ടാംസ്ഥാനവും കവിതയിൽ ടി ഐശ്വര്യ ഒന്നാംസ്ഥാനവും ഷാജി പി. ഗോവിന്ദന് രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനം ഡോ.കെ.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.