മൂവാറ്റുപുഴ: നഗരത്തിൽ 130 ജംഗ്ഷനിലും നാസ് റോഡിലുമുണ്ടായ തെരുവുനായ ആക്രമണത്തിൽ 4 പേർക്ക് പരിക്ക്. പേട്ട റോഡിൽ താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി അലിഫ് ഷെയ്ക്ക് ( 31) പണിക്ക് പോകുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. കാലിലും കൈക്കും പരിക്കേറ്റ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് ഉന്നക്കുപ്പ സ്വദേശിനിയായ വീട്ടമ്മയേയും നായ അക്രമിച്ചു. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനും കടിയേറ്റു. റോഡിലൂടെ നടന്നു പോകുകയായിരുന്ന കാക്കൂചിറ ഇടവന പട്ടമലയിൽ ജിൻസി ഷിജുവിനും (36) നായയുടെ കടിയേറ്റു. തുടർന്ന് അപ്രത്യക്ഷമായ നായയെ വൈകിട്ട് നാലോടെ മാറാടി കാക്കൂചിറയിൽ വച്ച് തല്ലിക്കൊന്നു. ഇതിനിടെ നിരവധി വളർത്തു മൃഗങ്ങളെയും നായ കടിച്ചിരുന്നു.