anu-amritha
ആലുവ പ്രതിഭ സ്കൂൾ ഒഫ് ആർട്സിലെ പൂർവ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ചേർന്ന് ചുമർചിത്ര കലാകാരിയും മലയാള പുരസ്കാര ജേതാവുമായ അനു അമൃതയെ ആദരിക്കുന്നു

ആലുവ: ആലുവ പ്രതിഭ സ്കൂൾ ഓഫ് ആർട്സിലെ പൂർവ അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും മികവ് തെളിയിച്ച കലാകാരന്മാരെ ആദരിച്ചു. ചിത്രകാരന്മാരായ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന അവാർഡ് ജേതാവ് പി.ജി. ജയശ്രീ, ജോസ് പല്ലിശേരി പുരസ്കാര ജേതാവ് സുരേഷ് മുട്ടത്തി, ചുമർത്ര കലാകാരി മലയാള പുരസ്കാര ജേതാവ് അനു അമൃത എന്നിവരെയാണ് ആദരിച്ചത്. സുബു ചൊവ്വര, ലീല പരമേശ്വരൻ, കണ്ണൻ, പരമേശ്വരൻഎന്നിവർ സംസാരിച്ചു.