കൊച്ചി: ഫിഷറീസ് വകുപ്പിന് കീഴിലെ ഏജൻസി ഫോർ ഡെവലപ്മെന്റ് ഒഫ് അക്വാകൾച്ചർ കേരള (അഡാക്) എറണാകുളം സെൻട്രൽ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ഫാം ലേബറർമാരെ ദിവസവേതനത്തിൽ നിയമിക്കുന്നു. യോഗ്യത: ഏഴാം ക്ലാസ്. പ്രായപരിധി: 45. വീശുവല ഉപയോഗിക്കാനും നീന്തൽ, വഞ്ചി തുഴയൽ എന്നിവയും അറിയണം. രേഖകളുടെ അസലും പകർപ്പും സഹിതം ആഗസ്റ്റ് 12ന് രാവിലെ 10.30 ന് ഫാമിൽ ഹാജരാകണം. വിവരങ്ങൾക്ക് : 8547891714, 7012548760.