തേവര: പ്രൊഫ.എം.കെ. സാനുവിന്റെ നിര്യാണത്തിൽ മട്ടമ്മൽ അയ്യൻ വൈദ്യർ സ്‌മാരക ട്രസ്റ്റ് അനുശോചിച്ചു. പ്രസിഡന്റ് എം.എ. കമലാക്ഷൻ വൈദ്യർ, സെക്രട്ടറി എ.കെ. ബോസ്, ട്രഷറർ എം.ജി. സന്തോഷ്‌കുമാർ, വിനീത സക്‌സേന, എം.ജി. ശെൽവരാജ്, എ.കെ. രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.
പച്ചാളം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നോർത്ത് യൂണിറ്റ് അനുശോചിച്ചു. പ്രസിഡന്റ് ഡോ.എ.കെ. ബോസ്, മായ കെ. ശ്രീധരൻ, ഐ.എക്‌സ് മിന്നറ്റ്, പി.സി. ആന്റണി, പി.എൻ. ശാന്താമണി, കെ.പി സുനിൽ എന്നിവർ പ്രസംഗിച്ചു.