tribal
കാട്ടമ്പുഴയിൽ നടന്ന ഊരുകൂട്ട പ്രതിനിധികളുടെ ജില്ലാ സംഗമം ആന്റണി ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: പട്ടികവർഗ വികസനവകുപ്പിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഊരുകൂട്ട ജില്ലാതല പ്രതിനിധി സംഗമം കുട്ടമ്പുഴയിൽ നടത്തി. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കെ.കെ. ഗോപി, സൽമ പരീത്, കെ.എ. സിബി, മിനി മനോഹരൻ, ബിനീഷ് നാരായണൻ, ശ്രീജ ബിജു, ഡെയ്സി ജോയ്, ബിൻസി മോഹൻ, രേഖ രാജു,മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലീസ് സിബി, ആർ. ദാമോദരൻ, ഇന്ദിരക്കുട്ടി രാജു, കെ.ജി. മനോജ് ,അന്നമ്മ ജോർജ് എന്നിവർ സംസാരിച്ചു.