മൂവാറ്റുപുഴ: സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുണിന് മൂവാറ്റുപുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. സി.വി. യോഹന്നാൻ ഹാളിൽ നടന്ന ചടങ്ങിൽ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ ഷാൾ അണിയിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ് അദ്ധ്യക്ഷനായി. നേതാക്കളായ ബാബു പോൾ, എൽദോ എബ്രഹാം, കെ.എ. നവാസ്, ഇ.കെ. സുരേഷ്, സീന ബോസ്, വിൻസൻ ഇല്ലിക്കൽ, പോൾ പൂമറ്റം, എം.കെ. അജി എന്നിവർ സംസാരിച്ചു.