കാലടി: മാണിക്യമംഗലം ഗവ. എൽ.പി സ്കൂളിലെ 51 കുട്ടികൾക്ക് സി.പി.എം സി.എച്ച്.സി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ യൂണിഫോം നൽകി. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിജി സേവ്യർ അദ്ധ്യക്ഷയായി. കാലടി ലോക്കൽ സെക്രട്ടറി കെ.ടി. ബേബി, മുൻ ഹെഡ്മിസ്ട്രസ് പി. സജി, അദ്ധ്യാപകരായ റീന വർഗീസ്, ചാന്ദ്നി സി.ശശി, വി.ആർ രമ്യ ,എ.ടി. ജിൽസ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി എം.ജി. മുരളി, പി.ടി.എ വൈസ് പ്രസിഡന്റ് ലാൽജി എന്നിവർ സംസാരിച്ചു.