പറവൂർ: നഗരസഭ ഒമ്പതാംവാർഡിൽ പ്രവർത്തിക്കുന്ന ജനനി വൃദ്ധസദനത്തിലേക്ക് പറവൂർ സഹകരണബാങ്ക് ഗൃഹോപകരണങ്ങൾ നൽകി. പറവൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.എം. ശശി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ.എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. കൗൺസിലർമാരായ ഇ.ജി. ശശി, ജയ ദേവാനന്ദൻ, ആർ.എസ്. സജിത, ബാങ്ക് ഭരണസമിതി അംഗങ്ങളായ കാർത്തിക ശ്രീരാജ്, സി.ബി. മോഹനൻ, രാജി ജിജിഷ് എന്നിവർ പങ്കെടുത്തു. ഗുരുതരരോഗം ബാധിച്ച അഞ്ച് അംഗങ്ങൾക്കായി സഹകരണവകുപ്പ് അനുവദിച്ച റിസ്ക് ഫണ്ട് തുകയായ 4,20,000 രൂപ കൈമാറി.