photo
കരോക്കെ ഗാനമേള ജനകീയമാക്കിയ റിട്ട. സി.എം.ഒ ഡോ. കെ.ഐ. അബ്ദുൾ ഗഫൂറിനെ സംഗീത സംവിധായകനും ഗായകനുമായ വിദ്യാധരൻ മാസ്റ്റ‌ർ ആദരിക്കുന്നു

വൈപ്പിൻ: 42 വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കരോക്കെ ഗാനമേള സംവിധാനം കൊണ്ടുവന്ന റിട്ട. സി.എം.ഒ ഡോ. കെ.ഐ. അബ്ദുൾ ഗഫൂറിനെ ആദരിച്ചു. വൈപ്പിൻ കരയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച പൗരകൂട്ടായ്മയുടെ ആഭിമുഖ്യത്തിലായിരുന്നു അദരവ്. എടവനക്കാട് എസ്.പി സഭ സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന സമ്മേളനം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുല്ലക്കര സക്കറിയ അദ്ധ്യക്ഷനായി. സിപ്പി പള്ളിപ്പുറം, സംഗീത സംവിധായകൻ സെബി നായരമ്പലം, സിനിമാ താരം മജീദ്, ഡോ. ജോസ് ഗുഡ്‌വിൽ, കെ.ജെ. ആൽബി, രമേഷ് ഞാറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. കരോക്കെ ഗാനാലാപന മത്സരവും ഗസൽ സന്ധ്യയും നടത്തി.