പറവൂർ: കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാരവും ജൈവ പച്ചക്കറിത്തൈ വിതരണവും നടന്നു. അന്തർദ്ദേശീയ തലത്തിൽ കിക്ക് ബോക്സിംഗിൽ ഗോൾഡ് മെഡൽ നേടിയ ജ്യോത്സന ജ്യോതിഷനേയും അന്തർദേശീയതലത്തിൽ റോളർ നെറ്റ്ഡ് ബാൾ ഇനത്തിൽ വെള്ളിമെഡൽ നേടിയ ആദർശിനെയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ആന്റണി ഡാനിയേൽ റോച്ചയേയും എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയംനേടിയവരെയും ആദരിച്ചു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജൈവ പച്ചക്കറി വിതരണം വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. കുഞ്ഞിത്തൈ ബാങ്ക് പ്രസിഡന്റ് ടി.സി. ജോർജ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ മിനി വർഗീസ്, അജിത ഷണ്മുഖൻ, ബാങ്ക് വൈസ് പ്രസിഡന്റ് ശ്യാംലാൽ പടന്നയിൽ, മുൻ പ്രസിഡന്റ് ടി.കെ. ബാബു, സെക്രട്ടറി അനിൽ ഏലിയാസ്, ഭരണസമിതി അംഗങ്ങളായ ലെനിൻ കലാധരൻ, പി.ഡി. സലിം, മെൽബിൻ റോച്ച, ഇന്ദിര, സരിത, ജ്യോതിഷ്, എം.എ. സിനി, കെ.എസ്. ബബിത, കെ.ആർ. രജനി കെ ആർ, അനീറ്റ മെന്റസ്, വി.വി. ശോഭ എന്നിവർ പങ്കെടുത്തു.