നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ കരാർ കമ്പനികളിൽ ജോലിചെയ്യുന്ന എണ്ണായിരത്തോളം തൊഴിലാളികൾക്ക് കേന്ദ്ര നിരക്കിൽ 20ശതമാനം ബോണസും അഞ്ച് ശതമാനം പെർഫോമൻസ് അലവൻസും അനുവദിക്കണമെന്ന് കേരള സിവിൽ ഏവിയേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ പ്രസിഡന്റ് വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കരാർ തൊഴിലാളികളാണ് സിയാലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ അഭിമാനകരമായി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ജോർജ് പറഞ്ഞു. ഷിജോ തച്ചപ്പിള്ളി, ആന്റണി ജോർജ്, ഉമാ ദാസൻ, ഡെൻസി ടോമി, ജാസ്മിൻ, കെ. ജോമോൻ തുടങ്ങിയവർ സംസാരിച്ചു.