adakka
നെടുമ്പാശേരി കാരക്കാട്ടുകുന്ന് തൊഴുത്തുങ്കപ്പറമ്പിൽ ഓമനക്കുട്ടന്റെ വീടിന് പിന്നിലെ ചാർത്തിന്റെ മുകളിലേക്ക് അടക്കാമരം മറിഞ്ഞപ്പോൾ

നെടുമ്പാശേരി: ശക്തമായ മഴയിൽ അയൽവാസിയുടെ പറമ്പിലെ അടക്കാമരം മറിഞ്ഞ് വീടിന് പിന്നിലെ ഷീറ്റുമേഞ്ഞ ഭാഗം തകർന്നു. നെടുമ്പാശേരി കാരക്കാട്ടുകുന്ന് തൊഴുത്തുങ്കപ്പറമ്പിൽ ഓമനക്കുട്ടന്റെ വീടിനാണ് നാശമുണ്ടായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഈ സമയം വീടിനുള്ളിൽ കുട്ടികളും വയോധികരും ഉണ്ടായിരുന്നു. ശബ്ദംകേട്ട് ഭയന്ന് ഇവർ വീടിന് പുറത്തേക്ക് ഓടി. പഞ്ചായത്ത്, വില്ലേജ് അധികൃതർക്ക് പരാതി നൽകി. അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റണമെന്നും പറമ്പിന്റെ റോഡരികിലുള്ള ഇടിഞ്ഞുവീഴാറായ മതിൽ പൊളിച്ചു മാറ്റണമെന്നും ചിറയിൽ റെസിഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.