book

കൊച്ചി: ക്യാൻസർ രോഗ ചികിത്സയിലെ തന്റെ അനുഭവങ്ങളെ ആസ്പദമാക്കി വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. റോജ ജോസഫ് രചിച്ച 'ക്യാൻസർ, കാരണങ്ങളും പ്രതിരോധ മാർഗങ്ങളും' എന്ന പുസ്തകം മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പ്രകാശനം ചെയ്തു. തടയാൻ കഴിയുന്ന തരം ക്യാൻസറുകളുടെ ഇരയായി ആരും മരിക്കരുതെന്നതാണ് പുസ്തകത്തിലെ മുഖ്യ സന്ദേശം. സാധാരണ ക്യാൻസറുകളുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും സ്‌ക്രീനിംഗ് സാങ്കേതിക വിദ്യകളെക്കുറിച്ചും ആധുനിക ചികിത്സ ഓപ്ഷനുകളെക്കുറിച്ചുള്ള അവലോകനവുമാണ് ഉള്ളടക്കം. പ്രധാന ബുക്ക് സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ്.