ആലുവ: സ്ത്രീസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതും ബിസിനസിൽ വനിതകളുടെ പങ്കാളിത്തം വിപുലപ്പെടുത്തുന്നതും ലക്ഷ്യമിട്ട് ആലുവ സെന്റ് സേവ്യേഴ്സ് കോളജിൽ 'വിമെൻ ഇൻ ബിസിനസ് കോൺക്ലേവ് സംവാദവേദി സംഘടിപ്പിച്ചു. അന്താരാഷ്ട്ര കൊമേഴ്സ് ദിനത്തോടനുബന്ധിച്ച് ഐ.ഇ.ഡി.സിയുടെയും ഐ.ഐ.സിയുടെയും കൊമേഴ്സ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു കോൺക്ളേവ്. പുഷ്പി മുരിക്കൻ മോഡറേറ്ററായി. വ്യവസായ മേഖലകളിൽ വിജയം നേടിയ സ്ത്രീകൾ വേദിയിൽ അനുഭവങ്ങൾ പങ്കുവച്ചു. ആഷ സുരേഷ്, ലൈല സുധീഷ്, റെനു നവിൻ, വി.ജെ. രാജി, ദീപ മാതായി, ഡോ. മുംതാസ് ഖാലിദ് ഇസ്മായിൽ എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു. മാനേജർ സിസ്റ്റർ ചാൾസ്, പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് എന്നിവർ സംസാരിച്ചു.