thira-society-
തിര ഫിലിം സൊസൈറ്റിയുടെയും മൂവാറ്റുപുഴ ദൃശ്യ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനവും സെമിനാറും നഗരസഭാ മുൻ അദ്ധ്യക്ഷ വിജയാ ശിവൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: തിര ഫിലിം സൊസൈറ്റിയുടെയും മൂവാറ്റുപുഴ ദൃശ്യ ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ഹൈസ്കൂളിൽ ചലച്ചിത്ര പ്രദർശനവും സെമിനാറും നടന്നു. എൻ.എം. സതീശൻ കഥയെഴുതി അഭിനയിച്ച കൂത്താട്ടുകുളത്തെ വള്ളോൻ എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. നഗരസഭാ മുൻ അദ്ധ്യക്ഷ വിജയശിവൻ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എം. ഗീതാദേവി അദ്ധ്യക്ഷയായി. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കെ.ആർ. അനൂപ്, ചലച്ചിത്രസംവിധായകൻ രാജേഷ് അമനകര, കൂത്താട്ടുകുളം പ്രസ് ക്ളബ് പ്രസിഡന്റ് എൻ.സി. വിജയകുമാർ, പ്രസ് ക്ലബ് സെക്രട്ടറി സുനീഷ് മണ്ണത്തൂർ, കെ.കെ. മനോജ്, പി.ആർ. രഞ്ജു മോൾ തുടങ്ങിയവർ സംസാരിച്ചു.