പറവൂർ: ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരായുള്ള കള്ളക്കേസ് റദ്ദാക്കുക എന്നീ ആവശ്യങ്ങളുയർത്തി എൽ.ഡി.എഫ് പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസദസ് നടത്തി. ഡോ. സെബാസ്റ്റ്യൻപോൾ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മണ്ഡലം കൺവീനർ പി.എൻ. സന്തോഷ് അദ്ധ്യക്ഷനായി. ശാന്തിതീരം കോൺവെന്റിലെ സിസ്റ്റർമാരായ റോസ്, ഏബിൾ, എൽ.ഡി.എഫ് നേതാക്കളായ ടി.വി. നിധിൻ, എസ്. ശ്രീകുമാരി, ടി.ആർ. ബോസ്, അഡ്വ. ജേക്കബ് ജോർജ്, ടോബി മാമ്പിള്ളി, എം.എൻ. ശിവദാസൻ, എൻ.ഐ. പൗലോസ്, മുഹമ്മദ് ഫവാസ് എന്നിവർ സംസാരിച്ചു.