കൊച്ചി: ബംഗാൾ ഉൾക്കടലിൽ സമുദ്രശാസ്ത്ര ഗവേഷണയാത്ര നടത്തുന്ന അമേരിക്കൻ കപ്പലിലെ 30 ഗവേഷകരിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ കെമിക്കൽഓഷ്യാനോഗ്രഫി വകുപ്പിലെ പൂർവവിദ്യാർത്ഥികളും. ഡോ. വി.എസ്.സുധീഷ് (ടെക്നിക്കൽ ഓഫീസർ, സെൻട്രൽ യൂണിവേഴ്‌സിറ്റി ഒഫ് കേരള), അക്ഷയ ഹരിദാസ് (പി.എച്ച്.ഡി. ഗവേഷക, യൂണിവേഴ്‌സിറ്റി ഒഫ് മാസാഞ്ചൂറ്റസ്, യു.എസ്), എലൻ റെജി (പി.എച്ച്.ഡി. ഗവേഷക, യൂണിവേഴ്‌സിറ്റി ഒഫ് സൗത്ത് കരോലിന, യുഎസ്), ജോർജ് സ്‌നിജിൻ (പ്രോജക്റ്റ് അസിസ്റ്റന്റ്, കെമിക്കൽ ഒഷ്യാനോഗ്രഫി വിഭാഗം, കുസാറ്റ്) എന്നിവരാണ് അമേരിക്കയുടെ ഓഷ്യാനോഗ്രഫിക് ഗവേഷണ കപ്പൽ ആർ.വി. തോമസ് ജി. തോംസണിലെ ഗവേഷകരായ പൂർവവിദ്യാർത്ഥികൾ.
എട്ട് രാജ്യങ്ങളിലെ 17 ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള 30 ഗവേഷകർ കപ്പലിലുണ്ട്. തായ്ലൻഡിലെ ഫുക്കറ്റിൽ നിന്നാരംഭിച്ച യാത്ര വിവിധ രാജ്യങ്ങളുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണുകൾ താണ്ടി 9ന്
ഫുക്കറ്റിൽ തന്നെ തിരിച്ചെത്തും.