1
ഇടക്കൊചിയിൽ തുറന്ന അങ്കണവാടി പുതിയ കെട്ടിടം മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ഇടക്കൊച്ചി 15-ാം ഡിവിഷനിൽ പത്താംനമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കൊച്ചി നഗരസഭ മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജീജ ടെൻസൻ അദ്ധ്യക്ഷനായി. കെ. ബാബു. എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ സുകുമാരൻ - സതി ദമ്പതികളെയും എ.സി സമ്മാനിച്ച പി.പി. സൂയൻസ് എന്നിവരെയും ആദരിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.എ. ശ്രീജിത്ത്, കൗൺസിലർമാരായ ഷീബാലാൽ, അഭിലാഷ് തോപ്പിൽ, സി.എൻ. രഞ്ജിത്ത്, ലൈലാദാസ്, എൻജിനിയർ അജിത അനീഷ്, അങ്കണവാടി വർക്കർ ടി.പി. ഗീത എന്നിവർ സംസാരിച്ചു.