y

ഉദയംപേരൂർ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ബിരുദ പരീക്ഷകളിൽ റാങ്ക് നേടിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

കെ. ബാബു എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ എൻ.എസ്.കെ. ഉമേഷ് വിശിഷ്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, അജി മാധവൻ, അനിത, എസ്.എ. ഗോപി, എം.ഡി. ഉണ്ണിക്കൃഷ്ണൻ, എൽ. സന്തോഷ്, ഫാ. കോർ എപ്പിസ്കോപ്പ ഐസക് മട്ടൻമേൽ, മിനി പ്രസാദ്, സുധാ നാരായണൻ, ടി.കെ. ജയചന്ദ്രൻ, പി.കെ. സുബ്രഹ്മണ്യൻ, രാജു. പി. നായർ തുടങ്ങിയവർ സംസാരിച്ചു.