കൊച്ചി: ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് ഇന്നർക്ലബ് ഒഫ് കൊച്ചിൻ മുലപ്പാലൂട്ടൽ ബോധവത്കരണം സംഘടിപ്പിച്ചു. ചേരാനല്ലൂരിൽ നടന്ന ചടങ്ങിൽ ആസ്റ്റർ മെഡിസിറ്റിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷേർളി മാത്തൻ ക്ലാസെടുത്തു. ക്ലബ് പ്രസിഡന്റ് ഗായത്രി ഗോവിന്ദ്, സെക്രട്ടറി ജാസ്മിൻ ലിയാക്കത്ത്, ഡിസ്ട്രിക്ട് മുൻ ചെയർമാൻ പത്മജ എസ്. മേനോൻ, ഇന്നർവീൽ ചെയർമാൻസ് ഗ്രൂപ്പ് പ്രതിനിധി ധാരണിലവ, പഞ്ചായത്ത് അംഗം ഷീജ രമേശൻ, രേഖ സുധി തുടങ്ങിയവർ പങ്കെടുത്തു.