തൃപ്പൂണിത്തുറ: നടക്കാവ് ഗവ. ജെ.ബി.എസ് ഉദയംപേരൂരിൽ (സ്റ്റാർസ് 2025 പദ്ധതി) വർണക്കൂടാരം നിർമ്മാണോദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനായി. റിട്ട. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ സ്കൂൾ ലോഗോ പ്രകാശിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, എസ്.എ. ഗോപി, മിനി പ്രസാദ്, മിനി സാബു. എ.ഇ.ഒ കെ.ജെ. രശ്മി, മഞ്ജു മേനോൻ. ഹെഡ്മിസ്ട്രസ് പി.കെ. മിനി, ശ്രീനാരായണ ലാകോളേജ് പ്രിൻസിപ്പൽ രഘുനാഥൻ എന്നിവർ പങ്കെടുത്തു.