കൊച്ചി: കന്യാസ്ത്രീകളെ അറസ്റ്റുചെയ്‌തതിനെതിരെ അഖിലേന്ത്യ വർക്കിംഗ് വുമൺ കോ ഓർഡിനേഷൻ കേരള സംസ്ഥാന കമ്മിറ്റി കൂട്ടായ്മ സംഘടിപ്പിച്ചു. സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും വർക്കിംഗ് വുമൺ അഖിലേന്ത്യാ ഭാരവാഹിയുമായ ദീപ കെ. രാജൻ അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, വർക്കിംഗ് വുമൺ കോ ഓർഡിനേഷൻ സംസ്ഥാന കൺവീനർ സുനിത കുര്യൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഒ.സി. ബിന്ദു, എ.പി. ലൗലി, നിഷ കെ. ജയൻ, സരള തുടങ്ങിയവർ സംസാരിച്ചു.