കാലടി: ഡോ. എ.പി.ജെ. അബ്ദുൽ കലാം വായനശാലയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ പുസ്തക ചർച്ച നടത്തി. ഇ. സന്തോഷ് കുമാറിന്റെ നാരകങ്ങളുടെ ഉപമ എന്ന കൃതിയാണ് ചർച്ച നടത്തിയത്. ഷെൽഗ ഡേവിസ് പുസ്തക അവതരണം നടത്തി. മാർട്ടിൻ പുതുവ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വർഗീസ് കുന്നത്ത് പറമ്പിൽ, സർവീസ് ബാങ്ക് മുൻ പ്രസിഡന്റ് എം.സി. ജോസ് മാത്യു വടക്കഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു. പൗലോസ് കാച്ചപ്പള്ളി, സെക്രട്ടറി കെ.കെ. ജയൻ എന്നിവർ നേതൃത്വം വഹിച്ചു.