പിറവം: പാമ്പാക്കുടയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരളസംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയും സംയുക്തമായി നടപ്പിലാക്കുന്ന മുറ്റത്തൊരു കശുമാവ് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽസി ടോമി അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഡോജിൻ ജോൺ,വിജയകുമാരി, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ സി.ടി. ശശി, കുഞ്ഞുമോൻ ഫിലിപ്പ്, കെ.എസ്.എ.സി.സി ഫീൽഡ് ഓഫീസർ ശാലിനി, ബ്ലോക്ക് സെക്രട്ടറി ജയകുമാർ എന്നിവർ പ്രസംഗിച്ചു.