ആലുവ: വരുന്ന ത്രിതല, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതായി ആലുവ സ്വദേശി മുഹമ്മദ് യാസീൻ പറഞ്ഞു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷനെ സമീപിച്ചപ്പോൾ സർക്കാരാണ് തീരുമാനം എടുക്കേണ്ടതെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്നാണ് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് മുതൽ രാഹുൽഗാന്ധി എം.പി വരെയുള്ളവർക്ക് നിവേദനം നൽകിയത്. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ ഇതിനകം ഭിന്നശേഷി സംവരണം നടപ്പിലാക്കിയിട്ടുണ്ടെന്നും മുഹമ്മദ് യാസീൻ പറഞ്ഞു.