കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാല വനിത വേദിയുടെ നേതൃത്വത്തിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. രമ ശശി ക്ലാസ് നയിച്ചു. താലൂക്ക് എക്സിക്യുട്ടീവ് അംഗം ഉഷദേവി ഉദ്ഘാടനം ചെയ്തു. ഇന്ദിര രാമചന്ദ്രൻ അദ്ധ്യക്ഷയായി. സിജി ലെനിൻ, എം.കെ. രാമചന്ദ്രൻ, എം.കെ. ലെനിൻ, എ. സീമ, ബി. ശ്രീലത രാധാകൃഷ്ണൻ, ഇ.എ. മാധവൻ, പി.വി. മോഹനൻ, ശ്രീജ മാധവൻ എന്നിവർ സംസാരിച്ചു.