ഇലഞ്ഞി : ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം വർഷം വിദ്യാർത്ഥികൾക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു. എക്സൈസ് ജോയിന്റ് കമ്മിഷണർ ടി.എം. മജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അദ്ധ്യക്ഷനായി. ഫാ. മാത്യു കോരംകുഴ അനുഗ്രഹ പ്രഭാഷണം നടത്തി, പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കും യൂണിവേഴ്സിറ്റി കലോത്സവ വിജയികൾക്കും ട്രോഫികൾ സമ്മാനിച്ചു. ഡയറക്ടർ ഡോ. കെ. ദിലീപ്, എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, പി.ആർ.ഒ ഷാജി അഗസ്റ്റിൻ, പ്രൊഫ. വി.ജെ. ജോസഫ്, ഇ.വി. മനോജ്, പി.ടി.എ പ്രസിഡന്റ് ഗീതാ ബേബി, യൂണിയൻ ചെയർമാൻ അതുൽ അനിൽ തുടങ്ങിയവർ സംസാരിച്ചു.