അങ്കമാലി: അങ്കമാലി നഗരസഭയും ആലുവ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും സംയുക്തമായി ലീഗൽ എയ്ഡ് ക്ലിനിക് സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. മുൻ ചെയർമാൻ മാത്യു തോമസ്, ഡി.പി.സി അംഗം റീത്ത പോൾ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈനി മാർട്ടിൻ, സാജു നെടുങ്ങാടൻ, വിൽസൺ മുണ്ടാടൻ, പി.എൻ. ജോഷി, എ.വി. രഘു, സന്ദീപ് ശങ്കർ, ലില്ലി ജോയി, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, കില റിസോഴ്സ് പേഴ്സൺ പി. ശശി, അഡ്വ. അഭിലാഷ് പുതുശേരി, എ.പി. ഫൈസൽ, ജലീൽ എന്നിവർ സന്നിഹിതരായി.