കെച്ചി: നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും അമിതവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരും നാളികേര വികസനബോർഡും ഒന്നുംചെയ്യുന്നില്ലെന്ന് ആരോപിച്ച് കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉപഭോക്താക്കൾ നാളികേര വികസനബോർഡ് ഓഫീസിനു മുന്നിൽ കഴുത്തിൽ കുടുക്കിട്ട് പ്രതിഷേധിച്ചു. പരിസ്ഥിതി പ്രവർത്തകൻ ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.ജി. രാധാകൃഷ്ണൻ, രഘുനാഥ് ഉണ്ണിത്താൻ, കെ.കെ. സൈനബ, ജലജാ ആചാര്യ, ലിജി, ജുവൽ ചെറിയാൻ എന്നിവർ സംസാരിച്ചു.