കൊച്ചി: കേരള ഹിന്ദിസാഹിത്യ മണ്ഡലവും കവി സമാജവും പ്രൊഫ.എം.കെ. സാനുവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു. കാരിക്കാമുറി ഹിന്ദി ഭവനിൽ ചേർന്ന യോഗത്തിൽ ഡോ.കെ. അജിത അദ്ധ്യക്ഷയായി. പി.കെ. പത്മനാഭൻ യോഗത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രൊഫ.ബി. ഋഷികേശൻ തമ്പി, അഡ്വ.എം.കെ. ശശീന്ദ്രൻ, ഡോ.വി.കെ. അബ്ദുൾ ജലീൽ, ഡോ.പി.എ. ഷമിം അലിയാർ, ഡോ.ആർ. ശശിധരൻ, നൂറുൽ അമീൻ എന്നിവർ സംസാരിച്ചു. കവികളായ വിജയൻ എരമല്ലൂർ 'സാനു പ്രകാശം,' നന്ദകുമാർ ചൂരക്കാട് 'സാനു ശോഭ ' എന്നീ കവിതകൾ അവതരിപ്പിച്ചു.