മൂവാറ്റുപുഴ: ശാസ്ത്ര സാങ്കേതിക രംഗത്ത് അഭിരുചിയുള്ള സ്കൂൾ കുട്ടികളുടെ വളർച്ചയ്ക്കായി കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ സമഗ്ര ശിക്ഷാ കേരള മൂവാറ്റുപുഴ ബി.ആർ.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്ട്രീം ലാബ് പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അലിയാർ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം അദ്ധ്യക്ഷയായി. 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലാബിൽ ഉപജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒഴിവ് സമയങ്ങളിൽ ക്ലാസ് നടക്കും. ബി.പി.സി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നെജി ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ. റിയാസ് ഖാൻ, പി.ടി.എ പ്രസിഡന്റ് ഹസീന ആസിഫ്, എസ്.എം.സി ചെയർമാൻ നാസർ ഹമീദ്, പ്രിൻസിപ്പൽ ടി.ബി. സന്തോഷ്, ഹെഡ്മിസ്ട്രസ് എ. സഫീന, സ്ട്രീം കോഓർഡിനേറ്റർ അജിത്ത് വി.അനിൽ, സി.ആർ.സി കോഓർഡിനേറ്റർമാരായ നിധി ചെല്ലപ്പൻ, എ.പി. അഹല്യ മോൾ, അദ്ധ്യാപകരായ പി.എം. റഹ്മത്ത്, പി.ഇ. സബിത, ഇ.ജി. സിനി, ഗീതു ജി. നായർ, കെ.എം. നൗഫൽ എന്നിവർ സംസാരിച്ചു.