പറവൂർ: ഗോതുരുത്ത് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പ്രതിഭാ പുരസ്കാര സമർപ്പണം ഫാ. ജാക്സൺ വലിയപറമ്പിൽ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.എക്സ്. മാത്യു അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ശാന്തിനി ഗോപകുമാർ, ജോയ് ഗോതുരുത്ത്, ഷിപ്പി സെബാസ്റ്റ്യൻ, കെ.ടി. സേവ്യർ, ആൽഡ്രിൻ കെ. ജോബോയ്, എം.ജെ. ഷാജൻ എന്നിവർ സംസാരിച്ചു. വിവിധതലത്തിലുള്ള പ്രതിഭകൾക്ക് സമ്മാനങ്ങൾ നൽകി.