kalink-damage
കൂത്താട്ടുകുളം - പാലാ പി.ഡബ്ല്യു.ഡി റോഡിൽ മംഗലത്ത്താഴം കവലയ്ക്ക് സമീപം അപകടാവസ്ഥയിലായ കലുങ്ക് അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ പരിശോധിക്കുന്നു.

കൂത്താട്ടുകുളം: കൂത്താട്ടുകുളം - പാലാ പി.ഡബ്ല്യു.ഡി റോഡിൽ മംഗലത്ത് താഴം കവലയ്ക്ക് സമീപം കലുങ്ക് പൊളിഞ്ഞ് അപകടാവസ്ഥയിൽ. രണ്ട് വർഷം മാത്രം പഴക്കമുള്ള കലുങ്കാണ് ഇത്. ഒരു കോടി നാല് ലക്ഷം രൂപ മുടക്കിൽ ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്ത റോഡിലെ കലുങ്കാണ് ആകെ തകർന്നുകിടക്കുന്നത്. എസ്റ്റിമേറ്റിൽ ഈ കലുങ്ക് നിർമ്മാണത്തിനും തുക അനുവദിച്ചിരുന്നു. അനേകം സ്കൂൾ വാഹനങ്ങളും യാത്രാ ബസുകളഉം ടോറസുകൾ ഉൾപ്പെടെ ഭാരവാഹനങ്ങളും കടന്നു പോകുന്ന റോഡാണിത്. ശബരിമല തീർത്ഥാടകരും ഇതുവഴിയാണ് കടന്നുപോകുന്നത്. ശബരിമല തീർത്ഥാടനം തുടങ്ങുന്നതിന് മുൻപായി ഈ കലുങ്ക് പുനർ നിർമ്മിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതിനായി നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു.

ഈ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നുകൊണ്ടിരുന്നപ്പോൾ മുൻസിപ്പൽ കൗൺസിലർ അഡ്വ. ബോബൻ വർഗീസ് നിർമ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നു. അന്ന് മേൽനോട്ടം വഹിച്ചിരുന്ന പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ അത് കൗൺസിലറുടെ ആശങ്ക മാത്രമാണെന്നും ഉറപ്പും ശക്തവുമായ കലുങ്കാണ് നിർമ്മിക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു.

തന്റെ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് കനാലിന് കുറുകെ സ്വന്തമായി ഒരു പാലം നിർമ്മിച്ചപ്പോൾ 24 എം.എം കമ്പിയാണ് വാട്ടർ അതോറിട്ടി എൻജിനിയർ നിർദ്ദേശിച്ചതും പണിതതും. അതേ സമയം മംഗലത്ത് താഴത്ത് പി.ഡബ്ല്യു.ഡി റോഡിൽ കലുങ്ക് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത് 10എം.എമ്മിന്റെയും 8എം.എമ്മിന്റെയും കമ്പികളാണ്

ബോബൻ വർഗീസ്

കൗൺസിലർ

2 വർഷം പോലുമാകാത്ത കലുങ്ക് പൊളിഞ്ഞതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.

എത്രയും വേഗത്തിൽ ആവശ്യമായി നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വകുപ്പ് മന്ത്രിക്ക് പരാതി നൽകും.

അഡ്വ. അനൂപ് ജേക്കബ്

എം.എൽ.എ.

കലുങ്ക് തകർന്നതിൽ പരിശോധന നടത്തിയിരുന്നു. രണ്ട് ഭാഗങ്ങളായി കലുങ്ക് പുനർനിർമ്മിക്കും. ഇത് എത്രയും പെട്ടെന്ന് ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കും.

വിനീത്

എ.ഇ, പി.ഡബ്ല്യു.ഡി

കൂത്താട്ടുകുളം