ചോറ്റാനിക്കര: ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് യു.പി സ്കൂളിൽ ആമ്പല്ലൂർ സഹകരണ ബാങ്കിന്റെ (502) സഹകരണത്തോടെ സ്കൂൾ മെസിലേക്ക് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ബാങ്ക് പ്രസിഡന്റ് ഇൻചാർജ് ജോൺ ജേക്കബ് പച്ചക്കറി തൈനട്ടു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജി കരുണാകരൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ജെസ്സി ഫ്രാൻസിസ്, ബാങ്ക് സെക്രട്ടറി വി.എഫ്. വർഗീസ്, സാജു കുരിശിങ്കൽ. മാതൃസംഘം ചെയർപേഴ്സൺ ഷൈനോ, പി.ടി.എ കമ്മിറ്റി അംഗങ്ങളായ ബിനീഷ്, ചിത്ര, ഷിമ്മി, സുമേഷ് എന്നിവർ സംസാരിച്ചു.