ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ വിദ്യാർത്ഥികളുടെ ബിരുദദാനം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മേരി മെറ്റിൽഡ ഉദ്ഘാടനം ചെയ്തു. എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത് അലിഖാൻ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സക്കീർ ഹുസൈൻ ആമുഖപ്രസംഗം നടത്തി. അബ്ദുൽ ഷെരീഫ്, എം.ജെ. അബ്ദുൽ ജബ്ബാർ, വി.എ. പരീദ്, ഷിജോ പാത്താടൻ, അജി ഡാനിയൽ, അഡ്വ. പി.എ. ഇസ്മായിൽഖാൻ, വി.എം. ലഗീഷ്, കെ.എച്ച്. ഷഹന, കൃഷ്ണരാജ്, ബി.എച്ച്. നിസാർ, പി.കെ.എ. ജബ്ബാർ എന്നിവർ സംസാരിച്ചു.