ldf
എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ദിനകരൻ ഉദ്ഘാടനം നിർവഹിക്കുന്നു

കിഴക്കമ്പലം: ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്നാരോപിച്ച് എൽ.ഡി.എഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധസമരം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. വർഗീസ് പാങ്കോടൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയാ സെക്രട്ടറി കെ.കെ. ഏലിയാസ്, സി.കെ. വർഗീസ്, ഷിജി ശിവജി, കെ.പി. ഏലിയാസ് എന്നിവർ സംസാരിച്ചു.