കാലടി: മലയാറ്റൂർ സെന്റ് തോമസ് പള്ളിയുടെ കുരിശുമുടി പള്ളി ഭണ്ഡാരം മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഒക്കൽ ആന്റോപുരം നെല്ലാടൻ വീട്ടിൽ പ്രവീൺ (21), കുവപ്പടി കൂടാലപ്പാട് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി വാഴത്തോപ്പ് തടിയൻ പാടം തേവറാണിയിൽ വീട്ടിൽ ജിതേഷ് (20) എന്നിവരെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. കനം കുറഞ്ഞ കോലിൽ ഡബിൾ സൈഡ് സ്റ്റിക്കർ ഒട്ടിച്ച് ഭണ്ഡാരത്തിലിട്ടാണ് മോഷണം നടത്തിയത് . ഏകദേശം 15000 രൂപയോളം മോഷണം പോയിരുന്നു. ഇവർക്കെതിരെ വേറെയും കേസുകൾ നിലവിലുണ്ട്. ഇൻസ്‌പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ജോസി എം. ജോൺസൻ, അഭിജിത്ത്, മുഹമ്മദ് ആഷിക്ക്, എം.ടി. ജോഷി, എ.എസ്.ഐ നൈജോ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.