pashnithodu-
പഷ്ണിത്തോടിന്റെ ആഴം കൂട്ടുന്ന പ്രവൃത്തികൾ നടക്കുന്നു

പറവൂർ: ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ പറവൂർ നഗരത്തിലെ പഷ്ണിത്തോട്ടിലെ ചെളി നീക്കം ചെയ്ത് ആഴം കൂട്ടൽ ആരംഭിച്ചു. പറവൂർ പുഴയിൽ നിന്ന് തുടങ്ങുന്ന പഷ്ണിത്തോടിന്റെ വടക്കേഭാഗം മുതൽ വാണിയക്കാട് പാലം വരെയുള്ള മൂന്നര കിലോമീറ്റർ ഭാഗമാണ് ആഴംകൂട്ടുന്നത്. മഴക്കാലത്ത് തോട്ടിൽ അടിഞ്ഞുകൂടുന്ന മണ്ണും മാലിന്യങ്ങളും കെട്ടികിടന്ന് നീരൊഴുക്ക് തടസപ്പെട്ടിരുന്നു. പഷ്ണിത്തോട്ടിലേക്ക് അറവ് മാലിന്യം തള്ളുന്നത് പതിവാണ്. തോടിന് സമീപത്ത് താമസിക്കുന്നവർക്ക് മാലിന്യം ചീഞ്ഞ ദുർഗന്ധം മൂലം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. മാലിന്യം തള്ളുന്നവരെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.