ldf

​​​ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ജയിലിൽ അടച്ചതിനെതിരെ എൽ.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം സി.പി.ഐ സംസ്ഥാന കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അന്യായമായി ജയിലിൽ അടച്ചതിനെതിരെ എൽ.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സി.പി.ഐ സംസ്ഥാന കൗൺസിൽ എക്‌സിക്യുട്ടീവ് അംഗം കമല സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി അദ്ധ്യക്ഷനായി. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.

ഫാ. കോളിംഗ്‌സ്, സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, വി. സലിം, എൻ.സി. ഉഷാകുമാരി, സലിം എടത്തല, കെ.കെ. ഏലിയാസ്, പി.കെ. അസാദ്, വി. സെയ്തു മുഹമ്മദ്, എ. ഷംസുദീൻ, ശിവരാജ് കോമ്പാറ, ചാക്കോ മാർഷൽ എന്നിവർ സംസാരിച്ചു.