1
പ്രൊഫ. കെ.വി. തോമസ് എഴുതിയ പ്രിയസഖി ഷേർളി എന്ന പുസ്തകം കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രകാശിപ്പിക്കുന്നു

പള്ളുരുത്തി: പ്രൊഫ. കെ. വി. തോമസ് നേതൃത്വം നൽകുന്ന വിദ്യാധനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ആശ്വാസകിരണം പദ്ധതിക്ക്‌ കുമ്പളങ്ങിയിൽ തുടക്കമായി. ഷേർളി തോമസിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ രോഗികൾക്കുള്ള ധനസഹായ ചെക്കുകൾ ട്രസ്റ്റി എം.എ. ചന്ദ്രശേഖരൻ വിതരണം ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്യൂറ ചെക്ക് ഏറ്റുവാങ്ങി. സ്കോളർഷിപ്പ് വിതരണം ട്രസ്റ്റി അഡ്വ. കെ.എൽ. ജോസഫ് നിർവഹിച്ചു. വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പോഷകാഹാര പരിപാടി, വായനാശീലവും സമ്പാദ്യശീലവും വളർത്താനുള്ള വിവിധ പദ്ധതികളിലൂടെ ജില്ലയിലെ 40സ്കൂളുകളിലെ ഒരുലക്ഷം വിദ്യാർത്ഥികൾക്ക് വിദ്യാധനം പദ്ധതികളുടെ ആനുകൂലം ലഭിക്കുന്നുണ്ടെന്ന് സീനിയർ ചാർട്ടേഡ് അക്കൗണ്ടന്റ് എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

കെ.വി. തോമസ് എഴുതിയ പ്രിയസഖി ഷേർളി എന്ന പുസ്തകം കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രകാശിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് പുസ്തകം ഏറ്റുവാങ്ങി. മന്ദാരം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്തകത്തെ പത്രപ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം പരിചയപ്പെടുത്തി. ജോസ് പനച്ചിപ്പുറം, ഫാ. അഭിലാഷ് ഗ്രിഗറി, ഡോ. കെ.എസ്. രാധാകൃഷ്ണൻ, മുൻ മന്ത്രിമാരായ ഡോമിനിക് പ്രസന്റേഷൻ, കെ. ബാബു, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ്, പ്രൊഫ. കെ. വി.തോമസ്, മാദ്ധ്യമ പ്രവർത്തകൻ അബ്ദുള്ള മട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.