accident
ജിതിൻ കെ. മാധവ് (25)

മൂവാറ്റുപുഴ: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മേക്കടമ്പ് ടൊയോട്ട കാർ ഷോറൂമിനു മുന്നിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടയ്ക്കനാട് കുപ്പശേരിമോളത്ത് ജിതിൻ കെ. മാധവാണ് (25) മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30ഓടെയാണ് അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽവന്ന പിക്കപ്പ് വാനുമാണ് അപകടത്തിൽ പെട്ടത്. ഓടിയെത്തിയ നാട്ടുകാർ ജിതിനെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനുശേഷം നിറുത്താതെപോയ പിക്കപ്പ് വാൻ കടാതി പള്ളിപ്പടിയിൽ നാട്ടുകാർ തടഞ്ഞു. തുടർന്ന് പൊലീസ് വാഹനം കസ്‌റ്റഡിയിൽ എടുത്തു. ജിതിന്റെ മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.