dance

കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാക്കനാട് ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ നൃത്തോത്സവം ചിലങ്ക 2025 ഇന്ന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ നൃത്തോത്സവം വൈകിട്ട് 4 മണി മുതൽ 8 മണി വരെയാണ് നടക്കുന്നത്.ഇന്ന് വൈകിട്ട് ഉമാ തോമസ് എം.എൽ.എ നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുക്കും.