bms

കൊച്ചി : പുതിയ ലേബർ കോഡുകളിലെ യാഥാർത്ഥ്യമെന്ത് എന്ന വിഷയത്തെ ആസ്പദമാക്കി ബി.എം.എസ് ജില്ലാകമ്മിറ്റി തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രത്തിൽ സംവാദ സദസ് സംഘടിപ്പിച്ചു. ബി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ. അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം സി.ഉണ്ണിക്കൃഷ്ണൻ ഉണ്ണിത്താൻ, സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള എന്നിവർ സംവാദത്തിൽ പങ്കെടുത്തു. ഒ.എസ്. ഷിബു മോഡറേറ്ററായി. ബി.എം.എസ് ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ട്രഷറർ കെ.എസ്.ശ്യാംജിത്ത് എന്നിവർ സംസാരിച്ചു.