മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ രവീന്ദ്രനാഥ് ടാഗോർ അനുസ്മരണവും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ചുള്ള ചർച്ചയും ഇന്ന് വൈകിട്ട് 5ന് നടക്കും. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.വി. ബെന്നി ഉദ്ഘാടനം ചെയ്യും.