കൊച്ചി: സർക്കാരിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് 140 നിയോജക മണ്ഡലങ്ങളിലും ചിങ്ങം ഒന്നിന് കർഷകദിനം കർഷക കണ്ണീർ ദിനമായി ആചരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം എറണാകുളം ഡി.സി.സി ഹാളിൽ സംസ്ഥാന പ്രസിഡന്റ് മജീഷ് മാത്യുവിന്റെ അദ്ധ്യതക്ഷതയിൽ ചേർന്നു. വന്യമൃഗ ആക്രമങ്ങളിൽ സംരക്ഷണം, കർഷക കടങ്ങൾക്ക് മോറിറ്റോറിയം,കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം, റബറിന്റെ താങ്ങുവില കിലോയ്ക്ക് 250 രൂപ വർദ്ധിപ്പിച്ച് ഇൻസെന്റീവ് ബോണസും നൽകണം എന്നീ ആവശ്യങ്ങളിൽ സർക്കാർ ഇടപെടണമെന്നും കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു.