mrd

മരട്: നെട്ടൂരിലെ വാടകവീട്ടിൽ ടാക്സികാർ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശി വിഷ്ണുവാണ് (26) മരിച്ചത്. ഇന്നലെ രാവിലെ 8ന് യാത്രക്കാരനുമായി ഓട്ടം പോകേണ്ടതായിരുന്നു. ബുക്ക് ചെയ്തിരുന്നയാൾ കാർ എത്തിയില്ലെന്ന് കമ്പനി അധികൃതരെ അറിയിച്ചു. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വന്ന് മുറി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. പനങ്ങാട് പൊലീസ് മേൽനടപടി സ്വീകരിച്ച് മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.